സാമ്പിള്‍ പരിശോധനകള്‍ക്കായി ഒരു തവണ ഉപയോഗിയ്ക്കുന്ന കിറ്റുകള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍ കഴിയില്ല. കിറ്റുകള്ക്കാവട്ടെ ഭാരിച്ച ചിലവുകളുമാവും. ഈ സാഹചര്യത്തിലാണ് കൊറിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഉപയോഗമാരംഭിച്ച വിസ്ക് സംവിധാനം ജില്ലാ ഭരണകൂടം സ്വന്തമായി വികസിപ്പിച്ചത്.