അമിതാഭ് ബച്ചൻ: ബോളിവുഡ് താരം അമിതാഭ് ബച്ചന് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ രോഗവിവരം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. നിലവിൽ മുംബൈ നാനവതി ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്നു
2/ 12
അഭിഷേക് ബച്ചൻ: അമിതാഭ് ബച്ചന് പിന്നാലെ മകനായ അഭിഷേക് ബച്ചന്, ഭാര്യ ഐശ്വര്യ റായ, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു, അഭിഷേകും നിലവിൽ നാനവതി ആശുപത്രിയിൽ ചികിത്സയിലാണ്
3/ 12
ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചൻ: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ട് എത്തുന്നത്. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു
4/ 12
റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്ത്: മെയ് ആദ്യവാരത്തിലാണ് റഷ്യന്‍ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കോവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മിഖായിൽ തന്നെയാണ് താൻ രോഗബാധിതനാണെന്ന വിവരം അറിയിച്ചത്.
5/ 12
ഷാഹിദ് അഫ്രീദി: ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെയാണ് താൻ കോവിഡ് ബാധിതനെന്ന വിവരം പാക് ക്രിക്കറ്റ് താരം ഷാഹിദ് അഭ്രീദി പുറത്തുവിട്ടത്.
6/ 12
നൊവാക് ജോക്കോവിച്ച് ഭാര്യ ജെലീന: ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗവിവരം ജോക്കോവിച്ച് തന്നെയാണ് പുറത്തുവിട്ടത്.
7/ 12
നടി റേച്ചൽ വൈറ്റ്: കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം റേച്ചൽ തന്നെയാണ് ട്വിറ്ററലൂടെ അറിയിച്ചത്. വീട്ടിൽ ക്വറന്റീനിൽ തുടരുകയാണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നുമായിരുന്നു ട്വീറ്റ്
8/ 12
നടൻ പാർഥ് സംധാൻ: ടെലിവിഷൻ താരമായ പാര്ഥിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയ വഴി വിവരം അറിയിച്ച പാർഥ്, താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയരാകാനും നിർദേശിച്ചു
9/ 12
മഡോണ: പോപ്പ് ഗായിക മഡോണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താൻ കോവിഡ് പോസിറ്റീവാണെന്ന കാര്യം താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്
10/ 12
ജോൺ ബോറിസ്: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ ബോറിസ് നാളുകൾ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് രോഗമുക്തനായി വന്നത്
11/ 12
സോഫി ട്രൂഡോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയും കുറച്ച് നാൾ ഐസലേഷനിൽ തുടർന്നിരുന്നു
12/ 12
ജോതിരാദിത്യ സിന്ധ്യ: കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയും കോവിഡ് സ്ഥിരീകരിച്ചവരാണ്