ബീജിംഗ്: ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിവന്നവരാണ്.
2/ 7
രണ്ടാം വരവിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരുമോ എന്ന ആശങ്കയിലാണ് ചൈന. കൊറോണ വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ഒരാഴ്ചക്ക് ശേഷമാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്.
3/ 7
പുതുതായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ വുഹാനിലേതടക്കം നാലുപേർ തദ്ദേശീയരാണ്. വുഹാനിൽ ഏഴുപേർ കൂടി മരണത്തിന് കീഴടങ്ങിയെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി.
4/ 7
ചൊവ്വാഴ്ച 74 കേസുകൾ റിപ്പോർട്ട് ചെയ്തതിനെകുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. മാർച്ച് ഒന്നു മുതലുള്ള കേസുകളാണ് പരിശോധിക്കുന്നത്. തൊട്ടുമുൻപത്തെ ദിവത്തെ ഇരട്ടി കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
5/ 7
അടുത്തിടെ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളെല്ലാം വിദേശത്ത് നിന്ന് എത്തിയവരിലാണ്. രാജ്യത്ത് വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നന് ആശ്വസിക്കുന്നതിനിടെ പുതിയ കേസുകൾ വർധിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ കാണുന്നത്.
6/ 7
കോറോണ വൈറസ് ബാധയെ തുടർന്ന് 16,000ത്തിൽ അധികം പേർക്കാണ് ലോകത്താകമാനം ജീവൻ നഷ്ടപ്പെട്ടത്. വിദേശത്ത് നിന്നെത്തിയ 427 പേരിലാണ് ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചത്.
7/ 7
രാജ്യത്ത് എത്തുന്നവർ ക്വാറന്റൈനിൽ തുടരേണ്ടത് കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെല്ലാം സ്ക്രീനിംഗ് ശക്തമാക്കി. ചൈനയിലാകെ 81000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3277 പേരാണ് ചൈനയിൽ മാത്രം മരിച്ചത്.