കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ചു മരിച്ച നവജാത ശിശുവിൻ്റെ ഖബറടക്കം നടത്തി. ബീച്ചിന് സമീപമുള്ള കണ്ണപറമ്പ് ഖബർസ്ഥാനിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ. ആരോഗ്യ വകുപ്പ് പ്രവർത്തകരും ഒരു ബന്ധുവും ഉൾപ്പടെ അഞ്ചു പേർ മാത്രമാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മൃതദേഹം മറവു ചെയ്തത്. മഞ്ചേരി സ്വദേശികളുടെ മകളായ നാലുമാസം പ്രായമുള്ള കുട്ടി പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണമടഞ്ഞത്. ബന്ധുക്കളുടെ കൂടി സമ്മതപ്രകാരമാണ് സംസ്കാരം കോഴിക്കോട് നടത്തിയത്. നിപ്പ ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹവും മുൻപ് സംസ്കരിച്ചത് കണ്ണപറമ്പ് ഖബർസ്ഥാനിലായിരുന്നു.