ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തിലുണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസഹായം സഹായം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ, വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം ഉയരുന്നത് ഗൗരവത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കാണുന്നത്.
കേരളത്തിൽ ഇതുവരെ 3,17,929 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് രാജ്യത്തെ ആകെ കേസുകളുടെ 4.3 ശതമാനം വരും. 2,22,231 പേർ രോഗമുക്തി നേടി. 69.90 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിലെ രോഗികളുടെ എണ്ണം 94,609 ആണ്. രാജ്യത്തെ ആകെ കേസുകളുടെ 11.8 %വരും ഇത്. കോവിഡ് ബാധിച്ച് 1089 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് 0.34 ശതമാനമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 ലക്ഷത്തിലേറെ പേർ രോഗമുക്തി നേടി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്.1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.