കോവിഡ് പരിശോധനാഫലത്തിലെ പിഴവ് 66കാരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ. ഒടുവിൽ തെറ്റുതിരുത്തിയ പരിശോധനാഫലം എത്തിയപ്പോൾ ആശ്വാസം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അംറോഹയിലെ നൗഗൻവ സാദത് നഗരത്തിലെ കുടുംബത്തിനാണ് പരിശോധനാഫലം പേടിസ്വപ്നമായത്.