കോവിഡ് 19: എന്താണ് ജിപിഎസ് ട്രാക്കിംഗ്? നടത്തുന്നത് ആരൊക്കെ ?
ആയിരത്തി ഇരുന്നൂറ്റി അമ്പതോളം പേർ വീടുകളിൽ ഇതുവരെ നിരീക്ഷണത്തിൽ കഴിയുന്നു. ഇവരെ എങ്ങനെയാണ് ട്രാക്ക് ചെയ്യുന്നത്. ഉത്തരം അറിയാൻ പത്തനംതിട്ട കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ തന്നെ കാണണം.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ കഴിയുന്ന സ്ഥലമാണ് പത്തനംതിട്ട. ജില്ലയിൽനിന്നുള്ള 9 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
2/ 10
ആയിരത്തി ഇരുന്നൂറ്റി അമ്പതോളം പേർ വീടുകളിൽ ഇതുവരെ നിരീക്ഷണത്തിൽ കഴിയുന്നു. ഇവരെ എങ്ങനെയാണ് ട്രാക്ക് ചെയ്യുന്നത്. ഉത്തരം അറിയാൻ പത്തനംതിട്ട കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ തന്നെ കാണണം.
3/ 10
രണ്ടു മാർഗങ്ങളിലൂടെയാണ് സമ്പർക്ക പട്ടികയിലുള്ള വരെ സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തുന്നത്. അതിലൊന്നാണ് നേരിട്ടുള്ള ഫോൺ വിളികൾ. മുഴുവൻ പേരെയും അമ്പതോളം വരുന്ന ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നു.
4/ 10
നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ ഇവരുടെ ആരോഗ്യസ്ഥിതി അറിയാം. ആവശ്യമായവർക്ക് അടിയന്തര വൈദ്യസഹായവും എത്തിക്കുന്നു.
5/ 10
രോഗലക്ഷണങ്ങൾ കണ്ടാൽ ഐസോലേഷൻ വാർഡിലേക്ക് ആളുകളെ മാറ്റുന്നതും ഈ ഫോൺ വിളികളുടെ അടിസ്ഥാനത്തിലാണ്.
6/ 10
രണ്ടാമത്തേത് ജിപിഎസ് ട്രാക്കിംഗ് വഴിയാണ്. പത്തനംതിട്ട ജില്ലാ ഭരണകൂടം ഒരുപറ്റം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ഈ സാങ്കേതിക വിദ്യ നടപ്പാക്കുന്നത്.
7/ 10
അടൂർ എൻജിനീയറിങ് കോളേജ്, ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ്, ശ്രീബുദ്ധ എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ വീടുകൾ ഗൂഗിൾ മാപ്പിലൂടെ മാർക്ക് ചെയ്തിരിക്കുന്നു.
8/ 10
വീട്ടിലേക്ക് ഭക്ഷണവും വൈദ്യസഹായവും നൽകുന്നതിന് ഇത് ഉപകാരപ്പെടുന്നു. സാധാരണ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നത് പോലെ വീടുകളെ ലൊക്കേറ്റ് ചെയ്യാം.
9/ 10
അടിയന്തര സാഹചര്യങ്ങളിൽ രോഗബാധിതരുടെ വീട് തിരഞ്ഞ് അലയേണ്ട എന്നർത്ഥം. ഇറ്റലിയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച ജില്ലയ്ക്ക് പുറത്തുള്ളവർ പോലും പട്ടികയിലുണ്ട്.
10/ 10
ആധുനിക സൗകര്യങ്ങൾ പത്തനംതിട്ടയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ സഹായമാണ് നൽകുന്നത്.