ചെന്നൈ: തിരുനെല്‍വേലിയിലെ പ്രമുഖ ഹൽവക്കട ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തി.
2/ 6
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 80 വയസായിരുന്നു.
3/ 6
കടുത്ത പനിയെ തുടര്‍ന്ന് ഹരിസിങ്ങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കോവിഡ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
4/ 6
ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് കെയര്‍ പ്രത്യേക ചികിത്സാവിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്.
5/ 6
തിരുനെല്‍വേലി ഹല്‍വ വില്‍പ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂര്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി.
6/ 6
ദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവര്‍ത്തനസമയം. പിന്നീട് ഓണ്‍ലൈന്‍ വില്പനയും ആരംഭിച്ചിരുന്നു.