കോവിഡ് 19 ചികിത്സയിൽ രാജ്യത്തിന് മാതൃകയാവുകയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് . ഇതുവരെ 14 കോവിഡ് പോസിറ്റീവ് രോഗികൾ ആണ് ഗവ മെഡിക്കൽ കോളേജിൽ നിന്ന് സുഖം പ്രാപിച്ചത്. ഇന്ന് കോവിഡ് ബാധിച്ച ഗർഭിണിയായ യുവതിയും , അവരുടെ രണ്ട് വയസുള്ള കുട്ടിയും , യുവതിയുടെ ഉമ്മയുമാണ് ഗവ മെഡിക്കൽ കോളജിൽ നിന്ന് രോഗവിമുക്തി നേടിയത് . ഇവരെ കൂടാതെ മറ്റൊരു യുവതിയുടെ രോഗവും ഭേദമായിട്ടുണ്ട്.
മാർച്ച് 20നു രാത്രി കാസർകോട് ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവരെ കോവിഡ് പോസിറ്റീവ് ആണ് എന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ഗർഭിണികൾക്കും അതിൽ ഒരു യുവതിയുടെ രണ്ടു വയസ്സിനടുത്തു പ്രായമുള്ള മകനും അടക്കമുള്ള എല്ലാ രോഗികൾക്കും കമ്മ്യൂണിറ്റി കിച്ചൻ മുഖേന ഭക്ഷണവും മറ്റ് അത്യാവശ്യം വേണ്ട സാധനങ്ങളും നൽകി.