മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകത്തിൽ COVID-19 സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ടെന്നും. റെഡ്സോണുകൾ ഒഴികെ, മറ്റെല്ലാ മേഖലകളിലും ബിസിനസ്സ്, നിർമ്മാണ വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതുണ്ടെന്നും യോഗത്തിനു ശേഷം യെദ്യൂരപ്പ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ അനാവശ്യ യാത്രകൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കായി ബുധനാഴ്ചയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കണമെന്ന് ഇതിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ ചൊവ്വാഴ്ച റെയിൽവേയോട് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ബിഹാറിലേക്ക് പോകാൻ തയ്യാറായിരുന്നത്. മൂന്നു ട്രെയിനുകളും സജ്ജമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ബിൽഡർമാരുായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രെയിനുകൾ റദ്ദാക്കുകയായിരുന്നു- നോഡൽ ഓഫീസർ വ്യക്തമാക്കി.