കൊച്ചി: കോവിഡ് തടയുന്നതിന് കളക്ട്രേറ്റുകളിൽ ഇനി പുതിയ അണുനാശിനി കവാടം. കളക്ട്രേറ്റ് കവാടങ്ങളിൽ സ്ഥാപിച്ച അണുനാശിനി കവാടം ശാസ്ത്രീയമല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പുതിയ കവാടത്തിനായുള്ള ശ്രമം ആരംഭിച്ചത്.
2/ 7
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ സാങ്കേതിക ഉപദേശം അനുസരിച്ചാണ് എച്ച്.എം.ടി ഈ കവാടം നിർമ്മിച്ചത്. രണ്ട് രീതിയിലുള്ള അണു നശീകരണമാണ് ഇതിൽ നടക്കുന്നത്.
3/ 7
കവാടത്തിനുളളിൽ പ്രവേശിക്കുന്ന ആളുടെ ശരീരത്തിലേക്ക് ഹൈഡ്രജൻ പെറോക്സൈഡ് വേപ്പർ പ്രയോഗിക്കുന്നു. ഇതോടെ ശരീരത്തിലും വസ്ത്രത്തിലുമുള്ള വൈറസുകളും അണുക്കളും നശിച്ചുപോകും.
4/ 7
കവാടത്തിനുള്ളിൽ നിന്ന് ആൾ പുറത്തു കടന്നാലുടൻ അൾട്രാ വൈലറ്റ് രശ്മികളാൽ ചേംബർ അണുവിമുക്തമാക്കും. മുൻപ് നിർമ്മിച്ച അണുനാശിനി കവാടത്തിലൂടെ കടന്നുപോകുന്നവരുടെ വസ്ത്രങ്ങൾ, അണുനാശിനി തളിക്കുന്നതിനാൽ നനയുമായിരുന്നു.
5/ 7
എന്നാൽ പുതിയ കവാടങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡ് വേപ്പർ ആയതിനാൽ വസ്ത്രങ്ങൾ നനയില്ല. ഇലക്ട്രോണിക് സെൻസറിൻ്റെ സഹായത്താലാണ് ഇത് പ്രവർത്തിക്കുന്നത്.
6/ 7
ചേംബറിനുള്ളിൽ ഒരാൾ പ്രവേശിച്ചു കഴിഞ്ഞാൽ 15 സെക്കൻ്റുകൾക്കുള്ളിൽ അണുവിമുക്തമാക്കാം. ആൾ പുറത്തിറങ്ങിയ ശേഷം ഓട്ടോമാറ്റിക്കായി അൾട്രാവയലറ്റ് രശ്മി ചേംബറിൽ പതിക്കും. പത്ത് സെക്കൻ്റ് കഴിഞ്ഞാൽ അടുത്തയാൾക്ക് ചേംബറിൽ പ്രവേശിക്കാം.
7/ 7
80000 രൂപയാണ് ഇതിൻ്റെ നിർമ്മാണച്ചെലവ്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ഇതിലും ചെലവ് കുറച്ച് വിപണിയിലെത്തിക്കാം. റെഡ്ക്രോസ് ഉൾപ്പടെ നിരവധി സംഘടനകളും സ്ഥാപനങ്ങളും അൾട്രാവയലറ്റ് അണുനാശിനി കവാടത്തിൽ താൽപ്പര്യം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.