പാലക്കാട്: ജില്ലയിലെ ഏറ്റവും വലിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമാണ് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ഒരുങ്ങുന്നത്. നാലു നിലകളുള്ള കെട്ടിടത്തിൽ ആയിരം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയത്.
2/ 6
താഴത്തെ നിലയിൽ ഒപിയും മറ്റു നിലകളിൽ കിടത്തി ചികിത്സയ്ക്കുമാണ് സൗകര്യം. ഒന്നര കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം.
3/ 6
നിലവിലുണ്ടായിരുന്ന കെട്ടിടത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കുകയായിരുന്നു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യമുണ്ട്.
4/ 6
ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
5/ 6
ജില്ലയിൽ 118 കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഇതിൽ 46 എണ്ണം ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മറ്റു കേന്ദ്രങ്ങളും തയ്യാറാവും.
6/ 6
നിലവിൽ പാലക്കാട് മെഡിക്കൽ കോളേജ്, ചെർപ്പുളശ്ശേരി മാങ്ങോട് മെഡിക്കൽ കോളേജ്, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി എന്നിവിടങ്ങളിലാണ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നത്.