ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാൻ കാരണം ആളുകളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. കോവിഡ് പ്രതിദിന കണക്കുകളിൽ വൻ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
2/ 6
സാമൂഹിക അകലം അടക്കം കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കുന്നതിൽ ജനങ്ങൾ അനാസ്ഥ കാട്ടുന്നുണ്ട്. രോഗവ്യാപനം ഉയരാനുള്ള മുഖ്യകാരണങ്ങളിലൊന്ന് ഇതാണ് എന്നായിരുന്നു വാക്കുകൾ.
3/ 6
'കോവിഡ് കേസുകളില്‍ 85% അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണ്. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ജനങ്ങൾ ഗൗരവമായി എടുക്കാത്തതാണ് ഇതിന് പ്രധാനമായ കാരണം' ആരോഗ്യമന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.
4/ 6
കോവിഡ് പോരാട്ടത്തിൽ പല ഘടകങ്ങളിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് ജനങ്ങൾ കുറച്ചു കൂടി ശ്രദ്ധ കാട്ടേണ്ടതുണ്ടെന്ന തരത്തിലുള്ള പരാമർശവും ആരോഗ്യമന്ത്രി നടത്തിയത്.
5/ 6
കോവിഡിനെതിരെ മുമ്പ് പിന്തുടർന്നിരുന്ന എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടർന്നു പോരാനും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
6/ 6
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ദിവസം 26291 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13,85,339 ആയി ഉയർന്നു. നിലവിൽ 219,262 ആക്ടീവ് കേസുകളാണുള്ളത്.