കാത്തിരിപ്പിനൊടുവിൽ പ്രവാസികൾ ജന്മനാട്ടിൽ തിരിച്ചെത്തി തുടങ്ങി.
2/ 13
ഇന്നലെ രാത്രി 10.08ന് അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവത്താവളത്തിലാണ് ആദ്യവിമാനമിറങ്ങിയത്.
3/ 13
നാല് കൈകുഞ്ഞുങ്ങളും 177 യാത്രക്കാരുമാണ് എയർ ഇന്ത്യാ എക്സ്പ്രസിലുണ്ടായിരുന്നത്.
4/ 13
നിശ്ചയിച്ച സമയത്ത് തന്നെ പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂരിലെത്തി.10.33നായിരുന്നു കരിപ്പൂരിൽ വിമാനമെത്തിയത്.
5/ 13
182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
6/ 13
രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യമായ വന്ദേഭാരത് മിഷനാണ് ഇന്നലെ തുടക്കമായത്.
7/ 13
രണ്ട് വിമാനങ്ങളിലുമായി 383 പേരാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങിയെത്തിയത്
8/ 13
അബുദാബിയിൽ നിന്ന് ഇന്ത്യൻ സമയം 6.37ന് പറന്നുയർന്ന വിമാനം രാത്രി 10.12ന് കൊച്ചിയിലെത്തി. ദുബായിൽ നിന്ന് ഇന്ത്യൻ സമയം 7.16ന് പറന്നുയർന്ന വിമാനം പത്തരയോടെ കരിപ്പൂരിലിറങ്ങി.
9/ 13
തിരിച്ചെത്തിയ എല്ലാവരേയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷമാണ് ക്വറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
10/ 13
ഇതിനായി എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് കൊച്ചിയിൽ തയാറാക്കിയിരുന്നത്.
11/ 13
ദുബായ്, അബുദാബി വിമാനത്തിൽ എത്തിയ എല്ലാ യാത്രക്കാരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
12/ 13
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം.
13/ 13
പതിമൂന്നാം തീയതി വരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.