ഉപയോഗിച്ച PPE കിറ്റുകൾ ഉപേക്ഷിച്ച നിലയിൽ; കരിപ്പൂർ വിമാനത്താവളത്തിൽ ആശങ്ക ഉയർത്തി സുരക്ഷാവീഴ്ച
വിമാനത്താവളത്തിലെ മാനേജർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അൻപതോളം പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച (റിപ്പോർട്ട്: അനുമോദ് സി.വി)
News18 Malayalam | June 14, 2020, 12:40 PM IST
1/ 5
കരിപ്പൂർ വിമാനത്താവളത്തിൽ ഉപയോഗിച്ച് പിപി ഇ കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. വിമാനത്താവളത്തിൽ കെഎസ്ആർടിസി ബസുകളും ടാക്സി കാറുകളും നിർത്തുന്ന ഭാഗത്ത് ചേർന്നാണ് രണ്ട് കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
2/ 5
മാധ്യമങ്ങളിൽ ഇത് വാർത്ത ആയതോടെ ഉദ്യോഗസ്ഥരെത്തി കിറ്റുകൾ നീക്കംചെയ്തു. പിന്നാലെ വിമാനത്താവളം അണു വിമുക്തമാക്കി.
3/ 5
കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് കോവി ഡ് സ്ഥിരീകരിക്കുകയും എയർപോർട്ട് ഡയറക്ടർ അടക്കം അൻപതോളം പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ഈ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച.
4/ 5
വിമാനത്താവളത്തിലെ ജീവനക്കാരും വിമാനത്തിലെ ജീവനക്കാരും പി പി ഇ കിറ്റുകൾ ധരിച്ച് സാധാരണഗതിയിൽ വിമാനത്താവളത്തിന് പുറത്തേക്ക് വരാറില്ല. യാത്രക്കാരോ ഓരോ ടാക്സി ജീവനക്കാരോ ആരോ ഉപയോഗിച്ച ശേഷം അശ്രദ്ധമായി ഉപേക്ഷിച്ചത് ആകാം കിറ്റുകൾ എന്നാണ് പ്രാഥമിക നിഗമനം.
5/ 5
വിമാനത്താവളത്തിന് ഉള്ളിൽ കിറ്റുകളുടെ സംസ്കരണത്തിന് സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.