COVID 19| കൈത്താങ്ങായി റിലയൻസും; കേരളത്തിൽ അടിയന്തര സേവന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകും
കോവിഡ് 19നെതിരെ പോരാടുന്ന രാജ്യത്തിന് കൈത്താങ്ങുമായി റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് റിലയൻസ് സൗജന്യ ഇന്ധനം നൽകും.
2/ 9
സംസ്ഥാനത്തെ 12 ജില്ലകളിലുള്ള 37 റിലയൻസ് പമ്പുകളിൽനിന്നാണ് കോവിഡ് 19 രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് സൗജന്യമായി ഇന്ധനം നൽകുന്നത്.
3/ 9
ഏപ്രിൽ 14 വരെ ദിവസേന 50 ലിറ്റർ ഇന്ധനമാണ് സൗജന്യമായി നൽകുന്നത്.
4/ 9
എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസാണ് ഈ സേവനം ഉദ്ഘാടനം ചെയ്തത്.
5/ 9
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിൽ കാണിച്ചാലും സൗജന്യ ഇന്ധനം ലഭ്യമാകും.
6/ 9
കോവിഡ് 19നെതിരെ പോരാടുന്ന രാജ്യത്തിന് കൈത്താങ്ങുമായി റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
7/ 9
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
8/ 9
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് ഇതിനോടകം അഞ്ച് കോടി രൂപ വീതം നൽകിയിരുന്നു.
9/ 9
റിലയൻസ് ഫൌണ്ടേഷനും സഹായവുമായി രംഗത്തുണ്ട്. മുംബൈയിലെ ആശുപത്രി രാജ്യത്തെ ആദ്യ കോവിഡ് 19 സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റിയിരുന്നു. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കുംവേണ്ടി ദിവസേന ഒരു ലക്ഷം മാസ്ക്കുകളും നിർമ്മിച്ചുനൽകുന്നുണ്ട്.