തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം ഇനി എന്ത് എന്ന ചര്‍ച്ചകൾ സംസ്ഥാനത്ത് സജീവമാണ്. 'ബ്രേക്ക് ദ ചെയിൻ' അടക്കമുള്ള മുൻകരുതൽ നടപടികൾക്കൊപ്പം റിവേഴ്സ് ക്വാറന്റൈൻ കൂടി നടപ്പാക്കാനാണ് നിലവിലെ ധാരണ. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ഇനിയും ലോക്ഡൗൺ നീട്ടുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ
2/ 5
കോവിഡ് ബാധിച്ചാൽ രോഗാവസ്ഥ ഗുരുതരമാകാൻ കൂടുതൽ സാധ്യത പ്രായമേറിയവരിലും മറ്റു അസുഖങ്ങൾ ഉള്ളവരിലുമാണ്. പ്രതിരോധശേഷി കുറഞ്ഞ ഈ വിഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കുന്നതാണ് 'റിവേഴ്സ് ക്വാറന്റൈൻ'
3/ 5
60 വയസ്സിലധികം പ്രായമുള്ളവർ, അർബുദം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, തുടങ്ങിവയർ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കി വീട്ടിൽ തന്നെ കഴിയേണ്ടി വരും. സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ വയോജനങ്ങളുണ്ട്
4/ 5
പകർച്ചവ്യാധി ഭീക്ഷണി പൂർണമായും ഒഴിയണമെങ്കിൽ സമൂഹം 'ഹേർഡ് ഇമ്യൂണിറ്റി' കൈവരിക്കണം. അതായത് ജനസംഖ്യയിൽ പകുതി പേരെങ്കിലും പ്രതിരോധ ശേഷി സ്വയം ആർജിക്കണം. അതുവരെ പ്രതിരോധ നടപടികൾ തുടരേണ്ടതുണ്ട്
5/ 5
വാക്സിനോ, മരുന്നോ കണ്ടുപിടിക്കും വരെ റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കുകയാണ് മുന്നിലുള്ള ഫലപ്രദമായ മാർഗമെന്നാണ് വിലയിരുത്തൽ