ചെന്നൈ: തമിഴ്നാട്ടിലെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൌൺ നടപടികൾ കർക്കശമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ സാമൂഹിക അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാനായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് ആശങ്കയുണ്ടാക്കി. ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നി നഗരങ്ങളിലാണ് സർക്കാർ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്.
ആശുപത്രികൾ, ആംബുലൻസുകൾ തുടങ്ങിയ അവശ്യ മെഡിക്കൽ സേവനങ്ങളും ഈ പ്രദേശങ്ങളിൽ തുടർന്നും പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ നൽകുന്ന ഭക്ഷണ ഡെലിവറി സേവനങ്ങൾക്കും പ്രവർത്തനാനുമതി ഉണ്ടാകും, എന്നാൽ ഒറ്റപ്പെട്ട പലചരക്ക് കടകളും നിലവിൽ പ്രവർത്തിക്കുന്ന ബേക്കറികളും അടയ്ക്കേണ്ടി വരും.