45,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിൽ 200 ലധികം കിടക്കകൾ സ്ഥാപിച്ചുകൊണ്ടാണ് ആശുപത്രിയാക്കി മാറ്റുന്നത്. ഇത് 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർമ്മാണ കരാറുകാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്റ്റേഡിയം ആശുപത്രിയാക്കിമാറ്റുന്നതിന് പിന്തുണയർപ്പിച്ച് നിരവധി ഫുട്ബോൾ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
2014 ലോകകപ്പിനായി ബ്രസീലിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ആശുപത്രിയാക്കി മാറ്റാൻ പ്രാദേശിക ഫുട്ബോൾ അസോസിയേഷനുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രസീലിലെ പൊതുജനാരോഗ്യരംഗം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ രോഗം വ്യാപിച്ചാൽ ഏപ്രിൽ അവസാനത്തോടെ കാര്യങ്ങൾ ദുഷ്ക്കരമാകും. ഇതോടെയാണ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഓപ്പൺ എയർ ആശുപത്രികളാക്കി മാറ്റാനുള്ള നിർദ്ദേശം ഉയർന്നത്.