എറണാകുളം ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ അഞ്ചരയോടെയാണ് പോലീസും നഗരസഭയും പരിശോധന നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ചാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്തുന്നത്.
2/ 5
പലരും മാസ്ക് ധരിക്കാതെയാണ് മാർക്കറ്റിലേക്ക് എത്തിയത്.സാമൂഹിക അകലവും പാലിക്കപ്പെട്ടിരുന്നില്ല. നഗരസഭ സെക്രട്ടറിയുടെയു ഡിസിപി പൂങ്കുഴലിയുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.
3/ 5
നിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾ പോലീസ് അടപ്പിച്ചു. മാസ്ക് ധരിക്കാതെ മാർക്കറ്റിലേക്ക് എത്തിയവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി എടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകും.
4/ 5
നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടേണ്ടിവരും എന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്... മാർക്കറ്റിലെ എൻട്രി എക്സിറ്റ് പോയിന്റുകളിൽ പോലീസ് പരിശോധനയും ഉണ്ടാകും.
5/ 5
ബ്രോഡ്വേയിലേ വ്യാപാരികൾക്കും എറണാകുളം സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം തടയുന്നതിനായി ആണ് ജില്ലാ ഭരണകൂടം പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയത്.