COVID 19| ആശങ്കയിൽ തമിഴ്നാട്; ഇന്നുമാത്രം 110 പുതിയ രോഗബാധിതർ; എല്ലാവരും ഡൽഹിയിലെ മതസമ്മേളനവുമായി ബന്ധമുള്ളവർ
സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം.
News18 Malayalam | April 1, 2020, 8:34 PM IST
1/ 5
തമിഴ്നാട്ടിൽ ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 110 പുതിയ കൊറോണ കേസുകൾ. ഇവരെല്ലാവരും ഡൽഹി നിസാമൂദ്ദീനിലെ തബ് ലീഗ് ജമാഅത്തുമായി ബന്ധമുള്ളവരാണ്. ഇതോടെ മതസമ്മേളനത്തിൽ പങ്കെടുത്ത 190 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
2/ 5
സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് ബാധതരുടെ എണ്ണം 234 ആയി ഉയർന്നു.
3/ 5
1103 പേരെയാണ് രോഗലക്ഷണങ്ങളോടെ കണ്ടെത്തിയത്. ഇതിൽ 658 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. 19 ജില്ലകളിലായാണ് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്.
4/ 5
കോയമ്പത്തൂർ ജില്ലയിൽ മാത്രം 28 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തേനി ജില്ലയിൽ 20ഉം ദിണ്ടുഗൽ ജില്ലയിൽ 17 കേസുകളും റിപ്പോർട്ട് ചെയ്തു.
5/ 5
ചൊവ്വാഴ്ച ഡൽഹിയിലെ മതസമ്മേളനവുമായി ബന്ധമുള്ളവരടക്കം 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.