Unlock 5| 'വീണ്ടും സ്കൂളിലേക്ക്'; യുപിയിലും പഞ്ചാബിലും 9- 12 ക്ലാസ് കുട്ടികൾക്ക് സ്കൂൾ തുറന്നു
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകിയതിന് പിന്നാലെ, ഒക്ടോബർ 19 മുതലാണ് പഞ്ചാബിലെയും ഉത്തർപ്രദേശിലെയും സ്കൂളുകൾ ഭാഗികമായി തുറന്നത്. 9 മുതൽ 12വരെ ക്ലാസുകളാണ് ആരംഭിച്ചിരിക്കുന്നത്.
മാസങ്ങൾക്കുശേഷം സ്കൂൾ തുറന്നപ്പോൾ മാസ്ക് ധരിച്ച് ക്ലാസിലേക്ക് വരുന്ന വിദ്യാർഥിനികൾ. ഗൊരഖ്പൂരിൽ നിന്നുള്ള ദൃശ്യം. (Image: PTI)
2/ 9
ബതിൻഡയിൽ ക്ലാസിലേക്ക് കയറുന്നതിന് മുൻപ് കുട്ടികൾക്ക് സാനിറ്റൈസർ നൽകുന്നു. 9 മുതൽ 12വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിച്ചത്. (Image: PTI)
3/ 9
മാസ്ക് ധരിച്ച് കുട്ടികളും അധ്യാപികയും ക്ലാസിനുള്ളിൽ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. നോയിഡയിലെ ഒരു സ്കൂളിൽ നിന്നുള്ള ദൃശ്യം. (Image: PTI)
4/ 9
സാമൂഹിക അകലം പാലിച്ച് ക്ലാസിൽ ഇരിക്കാൻ തയാറെടുക്കുന്ന വിദ്യാർഥികൾ. കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് അൺലോക്ക് അഞ്ചാംഘട്ടത്തിൽ 9 മുതൽ 12 വരെയുള്ള കുട്ടികൾക്കായി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ലക്നൗവിൽ നിന്നുള്ള ദൃശ്യം. (Image: PTI)
5/ 9
വരാണസിയിൽ സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നു. (Image: PTI)
6/ 9
കർശന നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറന്നപ്പോൾ. ലക്നൗവിലെ ഒരു സ്കൂളിൽ നിന്നുള്ള കാഴ്ച. (Image: PTI)
7/ 9
ലക്നൗവിൽ സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ ആരംഭിച്ചപ്പോൾ. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂൾ തുറന്നിരിക്കുന്നത്. (Image: PTI)
8/ 9
ലക്നൗവിൽ സ്കൂളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കുട്ടികൾക്ക് സാനിറ്റൈസർ നൽകുന്നു. (Image: PTI)
9/ 9
ഗാസിയാബാദിലെ ഒരു ക്ലാസ് മുറിയിൽ നിന്നുള്ള ദൃശ്യം. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കുട്ടികൾ ക്ലാസ് മുറിയിൽ പഠനത്തിന് തയാറെടുക്കുന്നു. ഏഴുമാസത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. (Image: PTI)