ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്സീന് വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരിഗണിക്കും.