COVID 19| ചികിത്സയിലുള്ള ഗർഭിണിക്ക് കണികാണാൻ മോഹം; വിഷുക്കണിയൊരുക്കി പാരിപ്പള്ളി മെഡിക്കൽ കോളജ്
പുറത്തു കൊണ്ടുപോകാൻ തരമില്ലാത്തതിനാൽ സൂപ്രണ്ടിൻ്റെ നിർദ്ദേശ പ്രകാരം ഐസൊലേഷൻ വാർഡിൽ തന്നെ അധികൃതർ യുവതിക്കായി വിഷുക്കണി ഒരുക്കുകയായിരുന്നു. റിപ്പോർട്ട്/ചിത്രങ്ങൾ: വിനോദ് വിവി
ഈ കൊറോണ കാലത്ത് കേരളത്തിലെ ഗംഭീര വിഷുക്കണി ഒരു പക്ഷേ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലേത് ആവും.കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗർഭിണിക്കായി ഒരുക്കിയതാണ് ഈ വിഷുക്കണി.
2/ 5
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗർഭിണിയായ യുവതി കണി കാണണമെന്ന ആഗഹം പ്രകടിപ്പിച്ചു. ആഗ്രഹം വെറുതേ ആയില്ല.
3/ 5
ഐസൊലേഷൻ വാർഡിൽ രാത്രി തന്നെ ആശുപത്രി അധികൃതർ കണിവിഭവങ്ങൾ ഒരുക്കി. ഗർഭകാലത്ത് ആഗ്രഹം പ്രകടിപ്പിച്ചാൽ അത് നടത്തിക്കൊടുക്കണമെന്നതിനാലാണിത്.
4/ 5
കോവിഡ് ചികിത്സയിലുള്ള ഇരുപത്തിയേഴുകാരി ഇന്നലെയാണ് കണികാണണമെന്ന ആഗ്രഹം അറിയിച്ചത്. പുറത്തു കൊണ്ടുപോകാൻ തരമില്ലാത്തതിനാൽ സൂപ്രണ്ടിൻ്റെ നിർദ്ദേശ പ്രകാരം ഐസൊലേഷൻ വാർഡിൽ തന്നെ അധികൃതർ യുവതിക്കായി വിഷുക്കണി ഒരുക്കുകയായിരുന്നു.
5/ 5
അതിജീവനത്തിൻ്റെ വഴിയിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കണി കാഴ്ച. രാത്രി വൈകിയതിനാൽ ജീവനക്കാർ വീടുകളിൽ നിന്നാണ് കണിവിഭവങ്ങൾ എത്തിച്ചത്. സൂപ്രണ്ട് ഡോ സദീപ്, പി ആർ ഒ അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.