മൂന്നു കൗമാരക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച 12കാരി ഗർഭിണിയായി
ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തി രണ്ടുപേർ കൂടി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ പ്രതികളെല്ലാം 17 വയസ്സിന് താഴെയുള്ളവരാണ്.
അഹമ്മദാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിലുള്ള ഗുജറാത്തിൽനിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ബന്ധുക്കളായ മൂന്നു കൌമാരക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച 12കാരി ഗർഭിണിയായി. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം.
2/ 6
അഞ്ചുമാസത്തോളമാണ് പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്. ഇപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3/ 6
ഒരു ദേശീയ വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച് പെൺകുട്ടി ഒരു കർഷക കുടുംബത്തിലെ അംഗമാണ്. പെൺകുട്ടി വീട്ടിൽ തനിച്ചുള്ള സമയത്താണ് അയൽവക്കത്തെ വീട്ടിൽ താമസിക്കുന്ന ബന്ധുകൂടിയായ 16കാരൻ ആദ്യമായി പീഡിപ്പിച്ചത്.
4/ 6
ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തി രണ്ടുപേർ കൂടി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ പ്രതികളെല്ലാം 17 വയസ്സിന് താഴെയുള്ളവരാണ്.
5/ 6
കുറച്ചുദിവസം മുമ്പ് പെൺകുട്ടിക്ക് വയറുവേദന തുടങ്ങിയതോടെയാണ് ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയത്. സ്കാൻ ചെയ്തതോടെയാണ് പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
6/ 6
വ്യാഴാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൂന്ന് പേർക്കെതിരെ പോക്സോ, ബലാത്സംഗ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.