മുക്കം സ്വദേശിയായ 13 കാരി മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിയുകയായിരുന്നു. കുട്ടിയെ പ്രലോഭിപ്പിച്ച് രണ്ടാനച്ഛന് അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേര്‍ക്ക് കാഴ്ചവെച്ചു എന്നതാണ് കേസ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റതിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം 366 എ, 372, 373, 376 തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പത്തുപ്രതികള്ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 2007 -08 കാലത്ത് കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലുമായി പലര്‍ക്കായി പണത്തിനു വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനം സഹിക്കാനാവാതെ പിതാവിന് അടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോര്‍ട്ട് സ്റ്റേ ഹോമിലെത്തിക്കുകയായിരുന്നു.