നടക്കാനിറങ്ങിയ 17കാരിയെ പിന്തുടർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുകയാണ്.
കൊൽക്കത്ത: രാത്രി നടക്കാനിറങ്ങിയ 17കാരിയെ പിന്തുടർന്ന നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കൊൽക്കത്തിയിലെ ന്യൂടൗൺ ഏരിയയിലാണ് സംഭവം. പെൺകുട്ടിയെ പിന്തുടർന്ന പ്രതികൾ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് വെച്ചാണ് പീഡനത്തിനിരയാക്കിയത്.
2/ 6
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുകയാണ്.
3/ 6
സുഹൃത്തിനൊപ്പം നടക്കാൻ പോയതായിരുന്നു പെൺകുട്ടി. പ്രതികൾ പെൺകുട്ടിയെ പിന്തുടർന്നു. രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സുഹൃത്തിനെ മർദിച്ച ശേഷം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
4/ 6
10.30ഓടെ ഇതുവഴി കടന്നു പോയ പൊലീസ് പട്രോൾ സംഘമാണ് പെൺകുട്ടിയെ രക്ഷിച്ചത്. നിലവിളി കേട്ടെത്തിയ ഉദ്യോഗസ്ഥർ കുറ്റിക്കാട്ടിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
5/ 6
അറസ്റ്റിലായ പ്രതികളിലൊരാളെ പ്രദേശത്തു നിന്ന് തന്നെയാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കുറിച്ച് ഇയാൾ പൊലീസിന് വിവംര നൽകിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
6/ 6
പ്രതികളുടെ തിരിച്ചറിയൽ പരേഡിന് എത്താമെന്ന് പെൺകുട്ടി സമ്മതിച്ചു. കൂട്ടമാനഭംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.