അരവിന്ദ് ദരോഗ, രാജ്കുമാർ മാലി എന്നിവർ നിർബന്ധിച്ച് ജ്യൂസ് കുടിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസ് കുടിച്ചശേഷം തളർച്ച അനുഭവപ്പെട്ടതോടെ ഇരുവരും സഹായിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോവുകയും സമീപത്തെ ദുഗാരി ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമെത്തിക്കുകയുമായിരുന്നു. അവിടെ വച്ച് പെൺകുട്ടിയെ മാറിമാറി ബലാത്സംഗത്തിന് വിധേയമാക്കിയെന്ന് പൊലീസ് പറയുന്നു.
പീഡനം ഇരുവരും മൊബൈലിലും പകർത്തി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഞായറാഴ്ച രാത്രി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി പിതാവിനോട് പറയുകയും അദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.