മലപ്പുറത്തെ (Malappuram) ഒൻപതാം ക്ലാസുകാരിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച ആലപ്പുഴയിലെ 19കാരൻ അറസ്റ്റില്‍. വ്യാജ വിലാസവും ഫോട്ടോയും നല്‍കിയാണ് ഒൻപതാം ക്ലാസുകാരിയെ യുവാവ് ഫേസ്ബുക്കിൽ പരിചയപെട്ടത്. ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയക്കുകയുമായിരുന്നു. (Representational Image - Shutterstock)
ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭരത് (19) നെയാണ് മലപ്പുറം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രതിയെ ഒൻപതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂര്‍ പൊലീസ് പോക്സോ വകുപ്പും ഐ ടി ആക്ട് വകുപ്പുകളും പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. (Representational Image: Shutterstock)
താനൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയും യുവാവുമായി ആദ്യം മെസ്സേജുകളും മറ്റും അയച്ചു നല്‍കിയിരുന്നു. പ്രതി പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് പിന്നീടാണ് മനസ്സിലായത്. അവസാനം ഫോൺ നമ്പര്‍വാങ്ങി വാട്സ്ആപ്പിലൂടെയും മെസ്സേജുകളയച്ചതായാണ് വിവരം. ഇതിലൂടെ നിരവധി അശ്ലീല മെസ്സേജുകളും ഫോട്ടോകളും പ്രതി അയക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാരുടേയും ശ്രദ്ധയില്‍പ്പെടുന്നത്.