മൂന്ന് സാക്ഷികളുമായാണ് രണ്ടാം വർഷ ബിരുദവിദ്യാർഥിനിയായ പെൺകുട്ടിയും അതേ ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും വിവാഹം കഴിക്കാനെത്തിയത്. എന്നാൽ പെൺകുട്ടിയുടെ പിതാവ് അറിയിച്ചത് അനുസരിച്ച് പൊലീസ് വിവാഹം കഴിക്കാൻ ശ്രമിച്ച കമിതാക്കൾക്കും മൂന്ന് സൂക്ഷികൾക്കുമെതിരെ 2006ലെ ശൈശവ വിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു.(Credits: Shutterstock)
ഗാൻസോളിയിലെ കോളേജ് സഹപാഠികളായിരുന്ന യുവാവ് യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും മാതാപിതാക്കൾ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ നിയമപരമായി വിവാഹപ്രായം തികയാത്ത യുവാവ് വ്യാജരേഖകൾ നൽകി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പൂനെയ്ക്കടുത്ത് ആലന്തിയിലെ ഒരു ആരാധനാലയത്തിൽവെച്ചാണ് ഇവർ വിവാഹം കഴിച്ചത്.
എന്നാൽ അനുവദനീയമായ പ്രായത്തിലല്ലാതെയുള്ള വിവാഹ കാര്യം പെൺകുട്ടിയുടെ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഅഞ്ചുപേർക്കെതിരെ കേസെടുക്കുകയുമായിരുന്നു. “ആൺകുട്ടിയും പെൺകുട്ടിയും മൂന്ന് സാക്ഷികൾക്കൊപ്പം പൂനെയിലെ അലന്തിയിൽ ഒരു ആരാധനാലയത്തിലെത്തിയാണ് വിവാഹം കഴിച്ചത്.. 22 വയസ്സുള്ള ആളാണെന്ന് കാണിച്ച് കോളേജ് പഠനം പൂർത്തിയാക്കിയെന്ന് വ്യക്തമാക്കുന്ന ടിസിയും വ്യാജ ആധാർ കാർഡിന്റെ പകർപ്പും യുവാവ് സമർപ്പിച്ചിരുന്നു, ”തുർബെ എംഐഡിസി പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാതാപിതാക്കളെ അറിയിക്കാതെ ജനുവരി 13നാണ് ഇരുവരും വിവാഹിതരായത്. പെൺകുട്ടിയുടെ പിതാവ് ഇത് മനസിലാക്കുകയും തുർബെ എംഐഡിസി പോലീസിനെ സമീപിക്കുകയും തുടർന്ന് അവർ സിഎംപിഒയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. സിഎംപിഒ സൊണാലി ധുമാൽ കോളേജുമായി ബന്ധപ്പെട്ട് യുവാവിന്റെയും യുവതിയുടെയും രേഖകൾ ആവശ്യപ്പെട്ടു. പെൺകുട്ടിക്കും ആൺകുട്ടിക്കും 19 വയസ് പ്രായമുണ്ടെന്നും അലന്തിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും വ്യക്തമായി.