പത്തൊമ്പതുകാരിയെ സഹോദരൻ വെടിവെച്ച് കൊന്നു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് 2018ലാണ് ഇവർ വിവാഹിതരായത്. ഇതിനു പിന്നാലെ ഇവർ ഗ്രാമത്തിൽ നിന്ന് പോയിരുന്നു. എന്നാൽ അടുത്തിടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി.
ബറേയ് ലി: ബറേയ്ലിയിൽ പത്തൊമ്പതുകാരിയെ സഹോദരൻ വെടിവെച്ച് കൊന്നു. ഇവരുടെ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ബറേയ്ലിലെ കരുവ സഹേബ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനക്കൊല എന്നാണ് സംശയിക്കുന്നത്.
2/ 5
പെൺകുട്ടിയുടെ സഹോദരനായ ഗുൽഷർ പെൺകുട്ടിയെയും ഭർത്താവിനെയും വെടിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മോഹിനി എന്നാണ് മരിച്ച പെൺകുട്ടിയുടെ പേര്.
3/ 5
ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ ഭര്‍ത്താവ് രാം കിഷോർ ബറേത്തയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
4/ 5
വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് 2018ലാണ് ഇവർ വിവാഹിതരായത്. ഇതിനു പിന്നാലെ ഇവർ ഗ്രാമത്തിൽ നിന്ന് പോയിരുന്നു. എന്നാൽ അടുത്തിടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി.
5/ 5
ഗുൽഷറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മോഹിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.