കാസർഗോഡ്: കാസർഗോഡ് വൻ കഞ്ചാവ് വേട്ട. മീൻ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് 10 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതിനെ തുടർന്ന് രക്ഷപ്പെടാൻ മായിപ്പാടി ഭാഗത്തേക്ക് തിരിഞ്ഞ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചു നിന്നു. പിന്തുടർന്നെത്തിയ പൊലീസിനെ കണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പരിശോധനയിലാണ് വാനിലൊളിപ്പിച്ച കഞ്ചാവ് പൊതി കണ്ടെത്തിയത്. ലോറിയുടെ ബോക്സിനടിയില് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അപകടത്തിൽപ്പെട്ടയുടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനെ തുടർന്നാണ് വിശദമായ പരിശോധന നടന്നത്. കാസർകോട് ടൗൺ സി ഐ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു