വിവാഹ വാഗ്ദാനം നൽകി ഇരുപതുകാരിയെ പീഡനത്തിന് ഇരയാക്കി; സെക്സ്റാക്കറ്റിന് കൈമാറി
100ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചതിനെ തുടർന്ന് പൊലീസെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
News18 Malayalam | July 26, 2020, 11:04 PM IST
1/ 8
അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ അഹമ്മദാബാദിലെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം സെക്സ്റാക്കറ്റിന് കൈമാറി.
2/ 8
അസം സ്വദേശിയായ 20കാരിയാണ് പീഡനത്തിന് ഇരയായത്. 100ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചതിനെ തുടർന്ന് പൊലീസെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
3/ 8
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മൊബൈൽ നമ്പർ പിൻതുടർന്നെത്തിയാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
4/ 8
അസം സ്വദേശിയായ പെൺകുട്ടിയുടെ സഹോദരി ഹൈദരാബാദിൽ താമസിക്കുകയാണ്. പെൺകുട്ടി ഇവരെ കാണാനെത്താറുണ്ടായിരുന്നു. ഇതിനിടെ നല്ല കുടുംബത്തിലേക്ക് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് അയക്കാമെന്ന വാഗ്ദാനം നല്കി സോനു എന്നയാൾ പെൺകുട്ടിയെ ഹൈദരാബാദിലെത്തിച്ചു.
5/ 8
ഇയാൾക്ക് പെൺകുട്ടിയുടെ കുടുംബത്തെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ഹൈദരാബാദിൽവെച്ച് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അതിനുശേഷം സെക്സ് റാക്കറ്റ് നടത്തുകയായിരു ന്ന സ്ത്രീക്ക് കൈമാറി.
6/ 8
ഇവർ പെൺകുട്ടിയെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് പലർക്കും കൈമാറുകയായിരുന്നു. അഹമ്മദാബാദ് മിറർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
7/ 8
അതേസമയം സെക്സ്റാക്കറ്റ് നടത്തുന്ന സ്ത്രീയെ അന്വേഷിച്ച് ഇവരുടെ വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
8/ 8
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.