കാൺപുർ: കാമുകനെയും കുടുംബത്തെയും ഉപേക്ഷിച്ച് 20കാരി കാമുകന്റെ പിതാവിനൊപ്പം നാടുവിട്ടു. പതിവായി കാമുകനെ കാണാൻ വീട്ടിലെത്തിയതോടെയാണ് യുവതി കാമുകിന്റെ പിതാവുമായി അടുപ്പത്തിലായത്. വൈകാതെ ഇരുവരും പ്രണയത്തിലാകുകയും നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണ് വിചിത്രമായ സംഭവം ഉണ്ടായത്. ഒരു വർഷം മുമ്പാണ് യുവതി കാമുകന്റെ പിതാവിനൊപ്പം നാടുവിട്ടത്.
ഒന്നര വർഷം മുമ്പാണ് യുവതി ആൺസുഹൃത്തായ അമിതിനെ പതിവായി വീട്ടിൽ സന്ദർശിക്കാൻ തുടങ്ങിയത്. ഈ സമയം യുവതി അമിതിന്റെ വീട്ടുകാരുമായി അടുപ്പത്തിലായി. വൈകാതെ യുവതിയും അമിതിന്റെ അച്ഛൻ കമലേഷും തമ്മിൽ കൂടുതൽ അടുപ്പത്തിലായി. പിന്നീട് യുവതി ആമിതുമായി സംസാരിക്കാൻ താൽപര്യം കാട്ടിയിരുന്നില്ല. കമലേഷ് ഇല്ലാത്ത സമയംനോക്കിയും യുവതി വീട്ടിൽ വരാൻ തുടങ്ങി. ഇതോടെയാണ് യുവതിക്ക് കമലേഷിന്റെ പിതാവുമായി അടുപ്പമുണ്ടെന്ന കാര്യം വ്യക്തമായത്. ഇരുവർക്കും വീട്ടുകാർ താക്കീത് നൽകിയെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു.