Home » photogallery » crime » 21 YEAR OLD ARRESTED FOR EXPOSING NUDITY TO FEMALE DOCTOR THROUGH SANJEEVANI ONLINE PORTAL
സഞ്ജീവനി ഓൺലൈൻ പോർട്ടലിലൂടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം; 21കാരൻ പിടിയിൽ
ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി ടെലീ മെഡിസിൻ സൈറ്റിൽ സേവനം നടത്തുകയായിരുന്ന ആറന്മുള സ്വദേശിയായ വനിതാ ഡോക്ടർക്ക് നേരെയാണ് രോഗി എന്ന വ്യാജേന ലോഗിൻ ചെയ്ത യുവാവ്, മുഖം മറച്ച് സ്വകാര്യ ഭാഗങ്ങൾ കാട്ടിയത്
പത്തനംതിട്ട: ഇ-സഞ്ജീവനി ഓൺലൈൻ പോർട്ടലിലൂടെ കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ.
2/ 6
തൃശുർ കരിവണ്ണൂർ സ്വദേശി ഷൂഹൈബ് എന്ന 21 കാരനാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
3/ 6
ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി ടെലീ മെഡിസിൻ സൈറ്റിൽ സേവനം നടത്തുകയായിരുന്ന ആറന്മുള സ്വദേശിയായ വനിതാ ഡോക്ടർക്ക് നേരെയാണ് രോഗി എന്ന വ്യാജേന ലോഗിൻ ചെയ്ത യുവാവ്, മുഖം മറച്ച് സ്വകാര്യ ഭാഗങ്ങൾ കാട്ടിയത്
4/ 6
സ്ക്രീൻ ഷോട്ട് വനിത ഡോക്ടർ പൊലീസിന് കൈമാറി. ദൃശ്യങ്ങൾ സി- ഡാക്കിൽ നിന്നും തെളിവായി പൊലീസ് ശേഖരിക്കും വനിതാ ഡോക്ടറെ കൂടാതെ മറ്റ് രണ്ട് ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ് കൂടി ഷുഹൈബ് നേടിയിരുന്നു. അവർ ഇരുവരും പുരുഷ ഡോക്ടർമാർ ആയിരുന്നു. തുടർന്നാണ് ഇയാൾ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.
5/ 6
കോന്നി മെഡിക്കൽ കോളജിലെ ഡോക്ടറായ പരാതിക്കാരി മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് ഇ- മെയിലിൽ പരാതി നൽകുകയും പ്രൻസിപ്പൽ പരാതി കോന്നി പൊലീസിന് കൈമാറുകയും ചെയ്തുവെങ്കിലും സംഭവ സമയം ഡോക്ടർ കോഴഞ്ചേരിയിലായിരുന്നതിനാൽ കോന്നി പൊലീസ് കേസ് ആറന്മുള പൊലീസിന് കൈമാറുകയുമായിരുന്നു.
6/ 6
കേസിൽ അന്വേഷണം ആരംഭിച്ച ആറമുള പൊലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുപയോഗിച്ച ഫോൺ നമ്പർ കണ്ടെത്തിയാണ് ഷുഹൈബിന് അറസ്റ്റ ചെയ്തത്.