ന്യൂഡൽഹി: വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ 22കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹിയിലെ ഫത്തേപൂർ ബേരിയിലാണ് സംഭവം. ശേഖർ ഖാർക എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
2/ 6
മുൻ ഭാര്യയെ കുറിച്ച് കമന്റടിച്ചതിൽ പ്രകോപിതനായാണ് സുഹൃത്തിനെ 22കാരൻ കൊലപ്പെടുത്തിയത്. മുൻ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലാണ് ഇപ്പോൾ.
3/ 6
നേപ്പാൾ സ്വദേശിയായ തിലക് ബഹാദൂറാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ഒരുങ്ങവെയാണ് ഇയാൾ പൊലീസ് വലയിലായത്.
4/ 6
നേപ്പാൾ ആഞ്ചാൽ സാഗർമാത സ്വദേശിയായ ഖാർകയെ തിങ്കളാഴ്ചയാണ് അയ നഗറിലെ വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
5/ 6
തിലക് ബഹാദൂറിന്റെ മുറിയിലാണ് കൊല്ലപ്പെട്ട ഖാർകയും താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് തിലക് ബഹാദൂറിനെ കാണാതിരുന്നതും സംശയം ജനിപ്പിച്ചു. നേപ്പാളിലേക്ക് കടക്കുമെന്ന് മനസിലാക്കിയതോടെ ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ പ്രത്യേക സംഘത്തെ വിനിയോഗിച്ചു.
6/ 6
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ഉത്തരാഖണ്ഡിലെ സർദ ബായിരാജ് ചെക്ക് പോസ്റ്റ് വഴി കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ താക്കൂർ അറിയിച്ചു.