ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് സിഫ്സിയെ പിടികൂടിയത്. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളംവച്ചു. മനോനില തെറ്റിയവരെ പോലെയായിരുന്നു ഇവരുടെ പെരുമാറ്റം. ഒടുവിൽ കൂടുതൽ വനിത പൊലീസ് എത്തിയാണ് ഇവരെ ശാന്തമാക്കിയത്. സിഫ്സിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.