നാസിക്കിലുള്ള ബന്ധുവിന്റെ അയൽവാസിയാണ്, മൂന്ന് കുട്ടികളുള്ള പ്രതിയെന്ന് കുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതി പതിവായി മുംബൈയിലെത്തുകയും 16 വയസുള്ള തന്റെ മകനുമായി അടുപ്പം പുലർത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. അതിനിടെ യുവതി മകനെ മദ്യം കുടിപ്പിക്കാൻ ശ്രമിച്ചതായും ഇരയുടെ അമ്മ പറയുന്നു.
അശ്ലീല വീഡിയോ കാണിച്ച് യുവതി തന്റെ മകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും താനെയിലെ കല്യാണിലെ കോൾസെവാഡി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടി സ്കൂൾ വിട്ട് നാസിക്കിലേക്ക് പോയി യുവതിയെ കാണാറുണ്ടായിരുന്നു, കൂടാതെ സ്ഥിരമായി ഇവർ തന്റെ മകനെ അശ്ലീല വീഡിയോ കാണിച്ചിരുന്നതായും പരാതിക്കാരി ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്സോ) ആക്ട്, ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്തശേഷം തുടർ നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.