വെള്ളിയാഴ്ച രാത്രി ആൻഡ്രിയ സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ എഫ്ഐആർ ഫയൽ ചെയ്തെന്ന് ബാന്ദ്ര പോലീസ് അറിയിച്ചു. ബാന്ദ്ര റിക്ലമേഷനിലെ ജെഡബ്ല്യുഎൽ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ തങ്ങളുടെ വസതിയിൽവെച്ച് കാംബ്ലി മദ്യപിക്കുകയും മോശമായി പെരുമാറുകയും അക്രമാസക്തനാകുകയും ചെയ്തുവെന്ന് ആൻഡ്രിയ മൊഴിയിൽ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
"പാചകത്തിനായി ഉപയോഗിക്കുന്ന പാനിന്റെ പൊട്ടിയ ഹാൻഡിൽ ഭർത്താവ് തന്റെ നേർക്ക് എറിഞ്ഞതായും ഇതുകൊണ്ട് തലയ്ക്ക് പരിക്കേറ്റെന്നും ആൻഡ്രിയ പൊലീസിന് മൊഴി നൽകി. ബാറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും അത് പിടിച്ചുവാങ്ങിയതായും ആൻഡ്രിയ പറഞ്ഞു. ഈ സംഭവത്തെത്തുടർന്ന് കാംബ്ലിയുടെ ഭാര്യയും മക്കളും വീടുവിട്ടിറങ്ങി," ബാന്ദ്ര പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.