ഏതായാലും കോഴിയെ ലൈംഗിക പീഡനത്തന് ഇരയാക്കിയ ഈ യുവാവിനോട് ഇനി ഓമനമൃഗങ്ങളെയും ഒന്നും വളർത്തിപ്പോകരുതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച യു.കെയിലെ യോർക് ഷൈറിൽ ആയിരുന്നു സംഭവം. റെഹാൻ ബെയ്ഗ് എന്ന യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. അസ്വസ്ഥതപ്പെടുത്തുന്ന പ്രവൃത്തികൾ നടത്തിയതിനും കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന്റെ ചിത്രങ്ങൾ കൈവശം വച്ചതിനുമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. (പ്രതീകാത്മകചിത്രം)
ഇതിനിടയിൽ ഓമനമൃഗങ്ങളെ വളർത്തുന്നത് തടയുന്നതിന് ജഡ്ജിക്ക് അധികാരമില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇതിനെ തുടർന്ന് ഈ ഉത്തരവ് എടുത്തുമാറ്റി. മൃഗങ്ങളോട് ക്രൂരത കാണിച്ചെന്ന ആരോപണം നേരിട്ടാൽ മാത്രമേ ഇയാളെ വീട്ടിൽ ഓമന മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് വിലക്കാൻ കഴിയുകയുള്ളൂ. ഇക്കാരണത്താൽ, വിധി പ്രസ്താവത്തിൽ നിന്ന് ആ ഉത്തരവ് നീക്കം ചെയ്യുകയാണെന്ന് ജഡ്ജ് മാൻസെൽ അറിയിച്ചു. (പ്രതീകാത്മകചിത്രം)
കുറ്റാരോപണത്തിൽ മൃഗങ്ങളോട് ക്രൂരത കാണിച്ചതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ മൃഗങ്ങളെ സ്വന്തമാക്കുന്നതിൽ നിന്ന് അയാളെ വിലക്കാൻ തനിക്ക് അധികാരമില്ലെന്നും ജഡ്ജ് പറഞ്ഞു. മൃഗങ്ങളെ വീണ്ടും സൂക്ഷിക്കുന്നതിനോ സ്വന്തമാക്കുന്നതിനോ തടയാൻ ബദൽ മാർഗങ്ങൾ പ്രോസിക്യൂഷന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. (പ്രതീകാത്മകചിത്രം)
കഴിഞ്ഞ വർഷം ജൂലൈയിൽ ബെയ്ഗിന്റെ വീട്ടിൽ നിന്ന് പോലീസ് കുട്ടികളുടെ ചിത്രങ്ങൾ പിടിച്ചെടുത്തിരുന്നു. ചിലത് ആറ് വയസിന് താഴെയുള്ള കുട്ടികളുടെ ചിത്രങ്ങൾ ആയിരുന്നു. ബെയ്ഗും ഭാര്യ ഹലീമയും നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങൾ സമ്മതിച്ചതിനെ തുടർന്ന് ബെയ്ഗിനെ മൂന്നു വർഷത്തെ തടവിനു വിധിച്ചു. കുറ്റം സമ്മതിച്ച ഭാര്യയ്ക്കും ആറു മാസത്തെ ശിക്ഷ ലഭിച്ചു. (പ്രതീകാത്മകചിത്രം)