പ്ലസ്ടു വിദ്യാർഥിനികളാണ് കൂടുതലായി വാഹിദിന്റെ വലയിൽ വീണിട്ടുള്ളത്. മൊബൈൽ റീചാർജിങ് കേന്ദ്രങ്ങളിൽ നിന്നാണ് പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയും ഇയാൾ ചില പെൺകുട്ടികളുമായി അടുപ്പത്തിലായിട്ടുണ്ട്. വലയിൽ കുടുങ്ങിയ പെൺകുട്ടികളിൽ ചിലർ കണ്ണൂർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കുടുംബവിവരങ്ങള്‍ കൂടി ശേഖരിച്ചാണ് തന്ത്രപരമായി ഇരകളെ കുടുക്കുന്നത്.