ന്യൂഡൽഹി: പ്രണയ ബന്ധത്തിൽനിന്ന് പിൻമാറിയ ആൺസുഹൃത്തിനുനേരെ പെൺകുട്ടിയുടെ ആസിഡാക്രമണം. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് തള്ളിയതാണ് പെൺകുട്ടിയെ പ്രകോപിതയാക്കിയത്. ബൈക്കിൽ യാത്ര ചെയ്യവെയാണ് പെൺകുട്ടി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഡൽഹി ഡിസിപി മോണിക്ക ഭരദ്വാജ് പറഞ്ഞു.