കൊല്ലം: കടയ്ക്കലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എട്ടാം പതിമൂന്നുകാരി നിരന്തര ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി .
മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളില്‍ വരെ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. എന്നാൽ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സംശയമുളളവരേയും വിളിച്ചുവരുത്തി തെളിവെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ടെന്നും അന്വേഷണ ചുമതലയുള്ള പുനലൂര്‍ ഡിവൈ.എസ്.പി അറിയിച്ചു.