വിനോദ് നേരത്തെയും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു യുവതി പൊലീസിനെ അറിയിച്ചു. സംഭവസ്ഥലത്തു ചൈൽഡ്ലൈൻ പ്രവർത്തകരും എത്തി. ഇരു കൂട്ടരും ചേർന്ന് യുവതിയെയും കുട്ടിയേയും ജില്ലാ ആശുപത്രിയിലേക് കൂട്ടികൊണ്ട് പോയി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഒളിവിൽ പോയ വിനോദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.