ആദ്യം കുത്തിപ്പരിക്കേൽപ്പിച്ചു; തുടർന്ന് നാല് റൗണ്ട് വെടിവച്ചു: കളിയിക്കാവിളയിൽ നടന്നത് അതിക്രൂരമായ കൊലപാതകം
പ്രത്യേക പരിശീലനം ലഭിച്ച തീവ്രവാദി സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിലൊരു ആക്രമണം നടത്താനാകുവെന്നാണ് പോലീസ് വിലയിരുത്തുന്നത്. റിപ്പോർട്ട്: ശരൺ എസ്. എസ്
കളിയിക്കാവിള: കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എ എസ് ഐ യെ കൊലപ്പെടുത്തിയത് അതി ക്രൂരമായി. കളിയിക്കാവിളയിലെ മാർക്കറ്റ് റോഡിലെ പോലീസ് ഔട്ട് പോസ്റ്റിൽ മൊബൈലിൽ നോക്കിയിരിക്കുകയായിരുന്ന എ എസ് ഐ യെ ആദ്യം കുത്തിപരിക്കേൽപ്പിച്ചു.
2/ 5
നെഞ്ചിലും കാലിലും കഴുത്തിലുമാണ് കത്തി കൊണ്ട് കുത്തിയത്. കത്തി കുത്തിൽ ഗുരുതരമായി പരിക്കേറ്റ എ എസ് ഐക്ക് നേരെ തുടർന്ന് നാല് റൗണ്ട് വെടിവച്ചു.
3/ 5
തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് സമീപത്തുള്ള കടയിലെ ഒരാൾ എത്തിയപ്പോഴേക്കും രണ്ട് പ്രതികളും ഓടി രക്ഷപ്പെട്ടിരുന്നു.
4/ 5
എ എസ് ഐ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. രണ്ട് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചു കയറി പുറത്തു വന്നു. കത്തി കുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
5/ 5
പ്രത്യേക പരിശീലനം ലഭിച്ച തീവ്രവാദി സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിലൊരു ആക്രമണം നടത്താനാകുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.