ഒരു കോളേജ് വിദ്യാർത്ഥിനി കേസിൽ പ്രതിയായ വിഷ്കത്ത് രാജഗോപാലിന്റെ(37) വ്യാജ അക്കൌണ്ടുമായി സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. പെൺകുട്ടിയെന്ന വ്യാജേനയാണ് വിഷ്കത്ത് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ സംസാരിച്ചിരുന്നെങ്കിലും പരസ്പരം കണ്ടിരുന്നില്ല. അടുപ്പം ഭാവിച്ച് പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ വിഷ്ക്കത്ത് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് പോൺ വെബ്സൈറ്റിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്.