ബംഗളൂരു: ക്ഷേത്ര പരിസരത്തുകളിക്കുകയായിരുന്ന പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത 61കാരനായ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര നിവാസിയായ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തുകയാണിയാൾ.
2/ 5
മരുമകന്റെ അഭാവത്തിൽ മകളുടെ വീട്ടിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്.
3/ 5
പെൺകുട്ടി പുരോഹിതന്റെ വീട്ടിലേക്ക് പോയ സമയത്ത് മുത്തശ്ശി കുട്ടിയെ അന്വേഷിച്ച് എത്തിയിരുന്നു. ക്ഷേത്രത്തിന് പുരത്ത് പൂക്കച്ചവടം നടത്തുന്ന സ്ത്രീ കുട്ടി പുരോഹിതനൊപ്പം പോയെന്ന് പറഞ്ഞു. ഇതിനു പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
4/ 5
ഉടൻ തന്നെ മുത്തശ്ശി പൊലീസില്‍ പരാതി നൽകുകയായിരുന്നു. മുത്തശ്ശിയുടെ പരാതിയിലാണ് പുരോഹിതനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനു പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
5/ 5
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.