കൊല്ലം: മദ്യം വാങ്ങാനുള്ള വെച്വൽ ക്യൂ ബുക്ക് ചെയ്യാതെ മദ്യവില്പനശാലയിൽ എത്തിയ ആൾ ജീവനക്കാരനെ ആക്രമിച്ചു.
2/ 5
ചവറ നീണ്ടകരയിലെ ബവ്റിജസ് ചില്ലറ വിൽപന ശാലയിലാണു ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാൾ ഓഫിസിനുള്ളിൽ കടന്നു ജീവനക്കാരനെ ആക്രമിച്ചത്.
3/ 5
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിവറേജസ് ജീവനക്കാരനായ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രൻ പിള്ള(55) യെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുക്കിംഗ് രേഖകളില്ലാതെ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതാണ് പ്രകേപനത്തിനു കാരണം.
4/ 5
അതേസമയം മദ്യ വിൽപനയിലെ തിരക്ക് നിയന്ത്രിക്കാനുള്ള വെബ് ക്യൂ അപ്പ് സംബന്ധിച്ച് ഇന്നും പരാതിയുയർന്നു. ആപ്പ് കാര്യക്ഷമമായി പ്രവർത്താക്കാത്തതിനെ തുടർന്ന് സര്‍ക്കാരിന് മദ്യവില്പനയില് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.
5/ 5
മദ്യ ശാലകൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ ആപ്പിനായി കാത്തിരുന്നതിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം 200 കോടിയാണ്.