പാലക്കാട്: വാളയാറിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. 45 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പിക്കപ്പ് വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കടത്താൻ ശ്രമിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
2/ 3
കോയമ്പത്തൂർ ഈച്ചനാരി സ്വദേശി സമ്പത്ത് കുമാർ, ചെമ്മട്ടി കോളനി സ്വദേശി ബാലമുരുക ഗുരുസാമി എന്നിവരാണ് പിടിയിലായത്. ത്യശൂരിലേക്കാണ് പണം കടത്താൻ ശ്രമിച്ചതെന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇവർ ഏജൻ്റുമാർ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. 500 ൻ്റെ 62 കെട്ടും 2000 ൻ്റെ എഴ് കെട്ട് നോട്ടുമാണ് പിടികൂടിയത്.
3/ 3
ഡിവൈ.എസ്.പി മനോജ് കുമാർ, വാളയാർ സി.ഐ പി.എം ലിബി, എ.എസ്.ഐ ജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണം വാളയാറിൽ നിന്നും പിടികൂടിയിരുന്നു.