തൃശൂർ: സ്വകാര്യ ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 44 ലക്ഷം രൂപ. ചിട്ടി കമ്പനിയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്ന സിം കാർഡ് ബ്ലോക്ക് ചെയ്ത ശേഷം അതേപേരിൽ ഡ്യൂപ്ലിക്കറ്റ് സിം തരപ്പെത്തിയാണ് തട്ടിപ്പ് നടത്തിയത്. സിം കാർഡിൽ ലഭിച്ച ഒടിപി ഉപയോഗിച്ച് 11 തവണകളായാണ് 44 ലക്ഷം പിൻവലിച്ചത്.